2017ല്‍ മലയാളം കണ്ട താരസുന്ദരിമാർ | filmibeat Malayalam

2017-12-14 556

Malayalam New Actress 2017

പണ്ടത്തെപ്പോലെ അല്ല, പുതുമുഖങ്ങളെ അണി നിരത്തി ഒരുപാട് ചിത്രങ്ങള്‍ മലയാള സിനിമയില്‍ വരുന്നുണ്ട്. പുതുമുഖങ്ങളെ അണിനിരത്തി ഒരുപാട് പരീക്ഷണങ്ങളും മലയാള സിനിമയില്‍ ഉണ്ടാകുന്നുണ്ട്. അത്തരത്തിലൊന്നായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. അത്തരത്തില്‍ 2017ല്‍ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരിമാർ ആരൊക്കെയാണ് എന്ന് നോക്കാം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പര്‍ ഹിറ്റ് സിനിമയായ അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജന്‍. പുതുമുഖങ്ങളെ മാത്രം മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയിലെ അന്നയുടെ ലിച്ചി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലും നായികയായി അഭിനയിച്ചത് അന്നയായിരുന്നു. നിമിഷ സജയന്‍ ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്.